Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ സംഘർഷം: ഉത്തരവാദിത്തം കേന്ദ്രത്തിന് -കെജ് രിവാൾ

text_fields
bookmark_border
ഡൽഹിയിലെ സംഘർഷം: ഉത്തരവാദിത്തം കേന്ദ്രത്തിന് -കെജ് രിവാൾ
cancel

ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിലെ സംഘർഷങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. തങ്ങളുടെ മേധാവിയിൽ നിന്നും നിർദേശം ലഭിക്കാത്തതിനാൽ ഡൽഹി പൊലീസ് എല്ലാം കണ്ടുനിൽക്കുകയായിരുന്നുവെന്നും കെജ് രിവാൾ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്ര സർക്കാരാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്. അതിനാൽ കേന്ദ്രം തന്നെയാണ് സംഘർഷത്തിൻെറ ഉത്തരവാദികളെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നിവേദനം നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂനിഫോമിട്ട സേന മാത്രമാണ് ഡൽഹി പൊലീസ്. അവരുടെ നേതാവായ കേന്ദ്ര സർക്കാർ പറയുന്ന കാര്യങ്ങൾ മാത്രമേ അവർ ചെയ്യാറുള്ളൂ. നേതാവ് വെടിവെക്കാൻ പറഞ്ഞാൽ അവർ വെടിവെക്കും. ഡൽഹിയിലെ ക്രമസമാധാന നില തകരുന്നത് രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ നാലോ അഞ്ചോ പേരെ കണ്ടെത്താൻ സാധിക്കാത്ത കേന്ദ്ര സർക്കാർ എങ്ങനെയാണ് പത്താൻകോട്ട് ആക്രമണം നടത്തിയവരെ പിടികൂടുകയെന്നും കെജ് രിവാൾ ചോദിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story