കനയ്യക്ക് മർദനമേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ജെ.എന്‍.യു വിദ്യാർഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന് മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുവാന്‍ എത്തിച്ചപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ കനയ്യകുമാറിനെ മര്‍ദിച്ചത്. മര്‍ദനം ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘമാണ് കനയ്യകുമാറിന്‍റെ ഇടതുകാലിലും മൂക്കിന് മുകള്‍ ഭാഗത്തും ക്ഷതമേറ്റതായി സ്ഥിരീകരിച്ചത്.
കനയ്യകുമാറിന് മര്‍ദനമേറ്റിട്ടില്ല എന്നായിരുന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയുടെ വാദം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി സേവനം ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ബസ്സിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കനയ്യകുമാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, സുപ്രീംകോടതിയിൽ കനയ്യകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ബസ്സി അറിയിച്ചു.
