Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി അടുത്തമാസം നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയേക്കും
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കും. യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ അടുത്ത മാസം നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിൽ ഇരു നേതാക്കൾക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഉച്ചേകാടിക്കിടെ നരേന്ദ്ര മോദിയും നവാസ് ശരീഫും കൂടിക്കാഴ്ച നടത്തുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചകോടിക്കുള്ള ക്ഷണം ഇരുനേതാക്കളും സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 31 മുതൽ ഏപ്രിൽ ഒന്നു വരെയാണ് ആണവ ഉച്ചകോടി. യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ 2010 ൽ ആരംഭിച്ച ആണവസുരക്ഷാ ഉച്ചകോടയിൽ ആദ്യമായാണ് ഇന്ത്യാ പാക് പ്രധാനമന്ത്രിമാർ പെങ്കടുക്കുന്നത്.
Next Story
