Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന്  ഹനുമന്തപ്പയുടെ വിധവ

text_fields
bookmark_border
മകളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന്  ഹനുമന്തപ്പയുടെ വിധവ
cancel

നാഗ്പുര്‍: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ ആറു ദിവസം മരണത്തോട് മല്ലിടിച്ച്് കീഴടങ്ങിയ ഭര്‍ത്താവിനോടുള്ള ആദരവായി മകളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന് ഹനുമന്തപ്പയുടെ വിധവ മഹാദേവി അശോക് ബിലേബല്‍. ജവാനെ അനുസ്മരിക്കാനായി എ.ബി.വി.പിയും യുവ ജാഗരണ്‍ മഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എനിക്ക് മകനില്ല. അതില്‍ വിഷമവുമില്ല. ഒരേ ഒരു മകളെ  ധീരയാക്കി വളര്‍ത്തും. 
വളരുമ്പോള്‍ അവളെ ആര്‍മിയില്‍ ചേര്‍ത്തും. അതാണ് അവളുടെ പിതാവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം -മഹാദേവി പറഞ്ഞു. 
ജവാന്‍െറ കുടുംബത്തിന് ലക്ഷം രൂപ ധനസഹായം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ കൈമാറി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story