Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്പദ് രംഗം പടുകുഴിയില്‍ –ചിദംബരം

text_fields
bookmark_border
സമ്പദ് രംഗം പടുകുഴിയില്‍  –ചിദംബരം
cancel

ന്യൂഡല്‍ഹി: സാമ്പത്തികരംഗത്ത് കടുത്ത പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും മോദിസര്‍ക്കാര്‍ വാചകക്കസര്‍ത്തല്ലാതെ പരിഹാരനടപടികളൊന്നും ചെയ്യുന്നില്ളെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. സമ്പദ്രംഗം പടുകുഴിയിലാണ്. ഒരുകാര്‍ ഇരുചക്രംകൊണ്ട് ഓടുന്ന പരുവത്തിലാണ് സമ്പദ്സ്ഥിതിയെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രാമീണ ഇന്ത്യ പ്രതിസന്ധിയിലാണ്. കര്‍ഷകര്‍ കടക്കെണിയും ഉല്‍പന്ന വിലത്തകര്‍ച്ചയും നേരിടുന്നു. വേതന വര്‍ധനവില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞ വിസ്തൃതിയിലാണ് റാബിവിള ഇറക്കിയത്. കാര്‍ഷികോല്‍പാദനം ഇക്കൊല്ലം കുറയും. തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ല. വിള ഇന്‍ഷുറന്‍സിന്‍െറ പ്രയോജനം കര്‍ഷകന് കിട്ടുന്നില്ല. സ്വര്‍ണവായ്പ കൊടുക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണ്. വിദ്യാഭ്യാസവായ്പയും നിലച്ച മട്ടിലായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ല.
നഗരജീവിതവും പ്രശ്നസങ്കീര്‍ണമാണ്. തൊഴിലില്ലായ്മ, ഭക്ഷ്യസാധന വിലക്കയറ്റം എന്നിവക്കൊപ്പം അസഹിഷ്ണുത നിറഞ്ഞ ചെയ്തികളും സാമൂഹികാന്തരീക്ഷം അസ്വസ്ഥമാക്കുന്നു. നിര്‍മാണമേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. സ്വകാര്യനിക്ഷേപവും കയറ്റുമതിയും കുറഞ്ഞു.
കോര്‍പറേറ്റുകളുടെ ഉല്‍പന്നവില്‍പനയും കുറഞ്ഞു, നികുതി കഴിഞ്ഞാല്‍ ലാഭമില്ലാത്ത സ്ഥിതിയാണ്. കയറ്റുമതി 12 മാസമായി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നടപ്പു സാമ്പത്തികവര്‍ഷം എട്ടര ശതമാനംവരെ വളര്‍ച്ച നേടുമെന്ന് അവകാശപ്പെട്ടെങ്കിലും 7.3ല്‍ കൂടുതല്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്ല. നടപ്പുവര്‍ഷം ധനക്കമ്മി 3.9 ശതമാനത്തിലത്തെിക്കുമെന്ന പ്രഖ്യാപനവും ലക്ഷ്യംകാണില്ല.
രാഷ്ട്രീയ അന്തരീക്ഷവും കലങ്ങിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ബി.ജെ.പി തോറ്റതിനുശേഷം പ്രതിപക്ഷവുമായി സമവായത്തില്‍ പോകാനുള്ള ചില ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍, അത് താല്‍ക്കാലികം മാത്രമായി. സുപ്രധാന നിയമനിര്‍മാണങ്ങള്‍ ഇതുമൂലം പാര്‍ലമെന്‍റില്‍ പാസാകാതെ പോയി.
ചരക്കു സേവനനികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ബില്ലില്‍ കോണ്‍ഗ്രസും മറ്റും നിര്‍ദേശിച്ച ഭേദഗതികള്‍ കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ നിലപാടാണ് ജി.എസ്.ടി ബില്ലിന് തടസ്സം. പ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ളെന്നും ചിദംബരം പറഞ്ഞു.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story