ഐ.എസ് വിഡിയോയിലുള്ളത് ഇന്ത്യന്‍ വംശജനാണെന്ന്
text_fieldsലണ്ടന്‍: ന്യൂ ജിഹാദി ജോണ്‍ എന്ന പേരില്‍ ഇംഗ്ളണ്ടിനെതിരെ തീവ്രവാദ ഭീഷണി മുഴക്കുന്ന ഐ.എസ് വിഡിയോയിലുള്ളത് ഇന്ത്യന്‍ വംശജനാണെന്ന് കരുതുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. 2014ല്‍ ഇംഗ്ളണ്ടില്‍ നിന്നും സിറിയയിലേക്ക് പോയ അബു റുമൈസ എന്ന സിദ്ധാര്‍ഥ ധര്റിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ളണ്ടിന് വേണ്ടി ചാരപ്രവൃത്തി നടത്തിയ അഞ്ചു പേരെ വധിക്കുമെന്നാണ് വിഡിയോയിലെ ഭീഷണി. വിഡിയോ കണ്ട ധര്റിന്െറ സുഹൃത്തുക്കള്‍ അതിലെ ശബ്ദം ധര്റിന്െറതാണെന്ന് ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ശബ്ദത്തില്‍ സാമ്യമുണ്ടെങ്കിലും വിഡിയോയിലുള്ളത് സഹോദരനാണെന്ന് കരുതുന്നില്ളെന്ന് സഹോദരി കോണിക ധര് പറഞ്ഞു.
ശബ്ദം മകന്െറതാണെന്ന് തീര്‍ത്ത് പറയാനാവുന്നില്ളെന്ന് അമ്മ ശോഭിത ധര്റും ഡെയ്ലി ടെലിഗ്രാഫിനോട് പറഞ്ഞു. ധര്റിന്െറ ഭാര്യ അയാളെക്കാള്‍ തീവ്രവിശ്വാസിയായിരുന്നെന്നും ഭര്‍ത്താവിനെ തീവ്രവാദത്തിലേക്ക് നയിച്ചത് അവരായിരിക്കാമെന്നും അയല്‍വാസികള്‍ പറഞ്ഞു.
