Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇദ്രീസ് അലിയോട് വിശദീകരണം തേടി

text_fields
bookmark_border
മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇദ്രീസ് അലിയോട് വിശദീകരണം തേടി
cancel

കൊൽക്കത്ത: നരേന്ദ്ര മോദിക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർത്തിയ നേതാവിനോട്  തൃണമൂൽ കോൺഗ്രസ് വിശദീകരണം തേടി. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഇദ്രീസ് അലിയോടാണ് വിശദീകരണം തേടിയത്. ഇദ്രീസിന്‍റെ വിവാദ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പാർട്ടി നടപടി.

അനാരോഗ്യകരമായ പ്രസ്താവനയാണ് ഇദ്രീസ് അലി നടത്തിയത്. ഇത്തരത്തിലുള്ള പ്രസ്താവനകളെ പാർട്ടി പ്രോത്സാഹിപ്പിക്കാറില്ല. രേഖാമൂലമുള്ള വിശദീകരണമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.

മോദിയുടെ ലാഹോർ സന്ദർശനത്തിന് പിന്നാലെയാണ് പത്താൻകോട്ട് വ്യോമതാവളം ഭീകരർ ആക്രമിക്കുന്നത്. എന്തു കൊണ്ടാണ് മോദിയുടെ പാകിസ്താൻ സന്ദർശനത്തിന് ശേഷം ആക്രമണം ഉണ്ടായത്. ഈ സാഹചര്യത്തിൽ മോദിക്ക് ഭീകരരുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് ഇദ്രീസ് അലി പറഞ്ഞത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story