Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീർ മുഖ്യമന്ത്രിയായി മെഹബൂബ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

text_fields
bookmark_border
കശ്മീർ മുഖ്യമന്ത്രിയായി മെഹബൂബ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും
cancel

ശ്രീനഗർ: ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. സത്യപ്രതിജ്ഞ ചടങ്ങ് വൈകീട്ട് 3.30ന് നടക്കുമെന്നാണറിയുന്നത്. ചടങ്ങിൽ ബി.ജെ.പി നേതാവ് രാം മാധവ് പങ്കെടുക്കും.

അൽപസമയത്തിനകം ഡൽഹിയിൽ നിന്നും ശ്രീനഗറിലെത്തുന്ന രാം മാധവ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തും. ചർച്ചക്ക് ശേഷം മെഹബൂബയെ പിന്താങ്ങുന്ന കത്ത് ഗവർണർ എൻ.എൻ.വോറക്ക് കൈമാറും. ബി.ജെ.പി-പി.ഡിപി സഖ്യമാണ് ജമ്മു-കശ്മീരിൽ അധികാരത്തിലുള്ളത്. പാർട്ടി പ്രസിഡന്‍റായ മെഹബൂബയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നതെന്ന് പി.ഡി.പി നേരത്തേ തന്നെ ഗവർണറെ അറിയിച്ചിരുന്നു.

കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രിയുമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന മെഹബൂബ മുഫ്തി. ശ്വാസകോശരോഗത്തെ തുടർന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ച ഒഴിവിലാണ് മകൾ മെഹബൂബ ചുമതലയേൽക്കുന്നത്.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story