Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും പൊലീസ് സുരക്ഷ കുറച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ബോളിവുഡ് താര രാജാക്കന്മാരായ ഷാരുഖ് ഖാന്്റേയും ആമിര്‍ ഖാന്്റേയും പൊലീസ് സുരക്ഷ കുറക്കാനും മറ്റു 25 ചലച്ചിത്ര പ്രവര്‍ത്തകരുടെ സുരക്ഷ പൂര്‍ണമായും പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, അമിതാഭ് ബച്ചന്, ദിലീപ് കുമാര്‍, ലത മങ്കേഷ്കര്‍ എന്നിവര്‍ക്ക് നല്കി വരുന്ന സുരക്ഷ നിലിനര്ത്തും. ഒരു സായുധ പൊലീസുകാരന്‍െറ സേവനം എപ്പോഴും നല്കുന്നതിനു പുറമെ യാത്രകളില്‍ നാല് സായുധ പൊലീസുകാര്‍ ഉള്‍കൊള്ളുന്ന അകമ്പടി വാഹനവും അടങ്ങുന്നതാണ് പൊലീസ് സുരക്ഷ. ഇരു ഖാന്മാര്ക്കും ഇനി മുതല്‍ രണ്ട് സായുധ കോണ്‍സ്റ്റബിള്‍മാരുടെ സേവനം മാത്രമേ ഉണ്ടാകൂ. അകമ്പടി വാഹനം പിന്‍വലിച്ചു. ബോളിവുഡ് താരങ്ങള്‍ക്കു വേണ്ടി മനുഷ്യ വിഭവ ശേഷി പാഴാകുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്
Next Story
