ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ
text_fieldsതിരുവനന്തപുരം: ഉപരാഷ്ട്രപതി എം.ഹാമിദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് സംസ്ഥാനത്തത്തെും. ഉച്ചക്ക് 2.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലിറങ്ങി ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.45 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലത്തെും. റോഡുമാര്‍ഗം കോട്ടയത്തെ കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ എത്തുന്ന അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തശേഷം നാല് മണിക്ക് പൊലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് കൊച്ചിയിലേക്ക് മടങ്ങും.
5.45ന് വൈറ്റില ടോക് -എച്ച് ഇന്റര്‍നാഷനല്‍ സെന്റിനറി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 7.10ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് തിരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 11.35ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്രയാകും. വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ബുധനാഴ്ച 4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ന്യൂഡല്‍ഹിക്ക് മടങ്ങും.
