Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എല്ലാ വിഭാഗക്കാരെയും അംഗീകരിക്കണമെന്ന് മോഹന്‍ ഭാഗവത്
text_fieldsbookmark_border
ബംഗളൂരു: വ്യത്യസ്ത വിശ്വാസങ്ങളും ചിന്താഗതികളുമുള്ള ആളുകളെ അംഗീകരിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വര്‍ധിക്കുന്ന അസഹിഷ്ണുതക്കെതിരെ പ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് പ്രസ്താവന. ഇന്ത്യയെ വന്‍ശക്തിയാക്കുന്നതിന് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന ആര്‍.എസ്.എസിന്‍െറ ലക്ഷ്യം നടപ്പാക്കാന്‍ വ്യത്യസ്ത ചിന്താഗതിക്കാരെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. എല്ലാ വ്യത്യസ്തതകളെയും അംഗീകരിക്കാനാണ് തങ്ങളുടെ പാരമ്പര്യം ആവശ്യപ്പെടുന്നതെന്നും അഖില ഭാരതീയ ശൃംഗ് വാദ്യ ശിബിരത്തില്‍ ഭാഗവത് പറഞ്ഞു.
Next Story
