Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബീഫ് നിരോധം: പ്രധാനമന്ത്രിക്ക് ഐ.എസിന്റെ ഭീഷണിക്കത്ത്
text_fieldsbookmark_border
പനാജി: ബീഫ് നിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി മനോഹർ പരീക്കറിനും ഐ.എസിന്റെ ഭീഷണിക്കത്ത്. മോദിയെയും പരീക്കറിനെയും വധിക്കുമെന്ന കത്ത് ഗോവ സെക്രട്ടേറിയറ്റിലാണ് ലഭിച്ചത്.
കത്തില്‍ ഐ.എസ് എന്ന് രേഖപ്പെടുത്തിയതായി ഗോവ പൊലീസ് അറിയിച്ചു. എല്ലാ ഏജന്‍സികളും കത്തിനെക്കുറിച്ച് അന്വേഷിച്ച് വരുന്നുണ്ടെന്നും ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
കത്തിലെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കൈമാറിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഭീകരവാദ വിരുദ്ധ സ്ക്വാഡിന് കേസന്വേഷണം കൈമാറി.
Next Story
