Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രേഖകള്‍ കെജ്രിവാളിന് വിട്ടുകൊടുക്കാന്‍ ഉത്തരവ്

text_fields
bookmark_border
രേഖകള്‍ കെജ്രിവാളിന് വിട്ടുകൊടുക്കാന്‍ ഉത്തരവ്
cancel


ന്യൂഡല്‍ഹി: സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാറിനും തിരിച്ചടിയായ വിധിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഓഫിസില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ വിട്ടുകൊടുക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷമാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 15ന് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡല്‍ഹി സര്‍ക്കാറിന്‍െറ രേഖകള്‍ തിരിച്ചുനല്‍കണമെന്ന് സി.ബി.ഐ കോടതി ജഡ്ജി അജയ് കുമാര്‍ ജയ്ന്‍ ഉത്തരവില്‍ വ്യക്തമാക്കി.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ അന്വേഷണത്തിന്‍െറ പേരില്‍  സര്‍ക്കാറിന്‍െറ തുടര്‍പ്രവൃത്തി തടസ്സപ്പെടുത്തുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചുകയറി രേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story