സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം –എല്‍.ജെ.പി
text_fieldsന്യൂഡല്‍ഹി: ഹൈദരാബാദ് സ ര്‍വകലാശാല സംഭവം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി. പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ ഉത്തരംപറയാതെ ഒഴിഞ്ഞുമാറിയെങ്കിലും ഹൈദരാബാദിലേക്ക് വസ്തുതാന്വേഷണത്തിനുപോയ പാസ്വാന്‍െറ സഹോദരനും പാര്‍ട്ടി എം.പിയുമായ രാമചന്ദ്ര പാസ്വാനും മകനും പാര്‍ലമെന്‍ററി ബോര്‍ഡ് അധ്യക്ഷനുമായ ചിരാഗ് പാസ്വാനും സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജന്‍സിയോ സംഭവം അന്വേഷിക്കുകതന്നെ വേണമെന്ന് ആവശ്യപ്പെട്ടു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായ ആളുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ രാജിവെക്കണമെന്നും പ്രധാനമന്ത്രി മാപ്പുപറയണമെന്നുമുള്ള ആവശ്യങ്ങളെ പിന്തുണക്കുന്നില്ല. മരണത്തിന് ഉത്തരവാദികളായ ആരെയും ഒഴിവാക്കരുതെന്നും ചിരാഗ് വ്യക്തമാക്കി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ചെയര്‍മാന്‍ രാംവിലാസ് പാസ്വാന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉന്നതസമിതി ഭാവിതീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
