Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സല്‍വീന്ദര്‍ സിങ് നിരപരാധിയെന്ന് റിപ്പോര്‍ട്ട്
text_fieldsbookmark_border
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ് നിരപരാധിയാണെന്ന് നുണപരിശോധനയില്‍ കണ്ടത്തെിയതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചോദ്യംചെയ്യലിലും ഇയാളുടെ അമൃത്സറിലെ വീട്ടിലും ഓഫിസിലും കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലും സല്‍വീന്ദര്‍ സിങ്ങിന് സംഭവവുമായി ബന്ധമുണ്ടെന്നതിന് തെളിവ് കണ്ടത്തൊനായില്ളെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നല്‍കുന്ന സൂചന. സല്‍വീന്ദറിന് പത്താന്‍കോട്ടെയും ഗുരുദാസ്പൂരിലെയും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും ഇതാണ് വ്യോമകേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം. ഇതിനുള്ള തെളിവും പരിശോധനയില്‍ ലഭിച്ചിട്ടില്ലത്രേ.
Next Story
