Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാജിയുടെ അനന്തരവന്‍ ബി.ജെ.പിയില്‍

text_fields
bookmark_border

ഹൗറ: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്‍െറ ചെറു അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമബംഗാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രഹസ്യമായിരുന്ന 100 നേതാജി ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഈ ചുവടുവെപ്പ് സ്വാഗതം ചെയ്യുന്നതായും ഇത് ഇന്ത്യയിലെ സുതാര്യതയുടെ ദിനമാണെന്നും അദ്ദേഹം ആ ചടങ്ങില്‍ പറഞ്ഞിരുന്നു. സത്യം മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനപ്പെട്ട ഫയലുകള്‍ നശിപ്പിക്കപ്പെട്ടതായി അനുഭവപ്പെടുന്നതായും കൂടുതല്‍ ഫയലുകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story