Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫയലുകള്‍ കാണാതായ സംഭവത്തില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

text_fields
bookmark_border

പട്ന: ബിഹാറില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന 500ഓളം ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു.
 മൃഗസംരക്ഷണവകുപ്പ് ഓഫിസില്‍നിന്നാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം സെക്ഷന്‍ ഓഫിസര്‍ സത്യേന്ദ്രകുമാറാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
ഏതെല്ലാം ഫയലുകളാണ് നഷ്ടമായതെന്ന് അന്വേഷണത്തില്‍ അറിയാനാകുമെന്ന് പൊലീസ് പറഞ്ഞു.
കാലിത്തീറ്റ വിതരണത്തിനെന്ന വ്യാജേന, ഇല്ലാത്ത കമ്പനികളുടെ പേരില്‍ 950 കോടിയുടെ ഫണ്ട് തിരിമറി നടത്തിയെന്നതാണ് കാലിത്തീറ്റ കുംഭകോണം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story