Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏകീകൃത ചരക്ക് സേവന നികുതി: സംസ്ഥാനങ്ങള്‍ തയാറെന്ന് ജെയ്റ്റ്ലി

text_fields
bookmark_border
ഏകീകൃത ചരക്ക് സേവന നികുതി: സംസ്ഥാനങ്ങള്‍ തയാറെന്ന് ജെയ്റ്റ്ലി
cancel

കൊല്‍ക്കത്ത: തമിഴ്നാട് ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളും രാജ്യത്ത് ചരക്ക് സേവന മേഖലയില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്നതിന് തയാറാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൊല്‍ക്കത്തയില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.

എല്ലാ സംസ്ഥാനങ്ങളും ഏകീകൃത ചരക്ക് സേവന നികുതിയെ അനുകൂലിച്ചു. എന്നാല്‍ തമിഴ്നാട് മാത്രം ചില പ്രതിബന്ധങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ നേരത്തെ പാസാക്കിയ ഏകീകൃത ചരക്ക് സേവന ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ് രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് അധ്യക്ഷത വഹിക്കുന്നത്. ജി.എസ്.ടി ബില്‍  പ്രതീക്ഷ നല്‍കുന്ന സാമ്പത്തിക പരിഷ്കരണമാണെന്നും കച്ചവട മേഖലയെ ഇതു പൂര്‍ണമായും സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഇതാദ്യമായല്ല ജി.എസ്.ടി ബില്‍ പാര്‍ലമെന്‍്റില്‍ അവതരിപ്പിക്കുന്നത്. ചുങ്കം പിരിക്കാനും നികുതി വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്‍്റെ അധികാരം നഷ്ടമാകുമോ എന്നു ഭയന്ന് പല തവണ ഈ ബില്‍ അംഗീകരിക്കാതെ പോകുകയാണ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story