പൊതുവേദിയില്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് യുവതിയുടെ ചുംബനം
text_fieldsബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പൊതുവേദിയില്‍ യുവതിയുടെ ചുംബനം. കര്‍ണാടക പ്രദേശ് കുറുബ സംഘം ജില്ലാ പഞ്ചായത്തിലേക്കും താലൂക്ക് പഞ്ചായത്തിലേക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കാന്‍ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
ചിക്കമഗളൂരു ജില്ലയിലെ തരീകരെയിലെ താലൂക്ക് പഞ്ചായത്ത് അംഗം ഗിരിജ ശ്രീനിവാസാണ് ഗ്രൂപ് ഫോട്ടോയെടുക്കല്‍ കഴിഞ്ഞയുടന്‍ മുഖ്യമന്ത്രിയുടെ വലത് കവിളില്‍ ചുംബിച്ചത്. സംഭവം വിവാദമായതോടെ അവര്‍ മകളെപ്പോലെയാണെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
യുവതിയും വിശദീകരണവുമായി രംഗത്തത്തെി. അദ്ദേഹം തനിക്ക് പിതാവിനെപ്പോലെയാണെന്നും സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ അദ്ദേഹത്തിന്‍െറ ആരാധികയാണെന്നും ഗിരിജ പ്രതികരിച്ചു. ആദ്യമായി കണ്ട ആവേശത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ മണ്ഡലമായ മൈസൂരു ജില്ലയിലെ വരുണയിലാണ് യുവതിയുടെ വീട്. ചിക്കമഗളൂരുവിലേക്ക് വിവാഹം ചെയ്തയക്കപ്പെട്ട ഇവര്‍ മുഖ്യമന്ത്രിയുടെ സമുദായമായ കുറുബ സമുദായക്കാരിയാണ്.
