കൈരാന: വിലക്ക് ലംഘിച്ച എ.ബി.വി.പി നേതാക്കള്‍ അറസ്റ്റില്‍
text_fieldsലഖ്നോ: വിലക്ക് ലംഘിച്ച് ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയിലെ കൈരാനയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആറ് എ.ബി.വി.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൈരാനയില്നിന്നും ഹിന്ദുക്കള്‍ വ്യാപകമായി പലായനം ചെയ്യുന്നതായി അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ, സംസ്ഥാന പ്രസിഡന്റ് ഗനേന്ദ്രപാല്, വൈസ്പ്രസിഡന്റ് സച്ചിന് ശര്‍മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയത്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
ജീവഹാനി ഭയന്ന് നിരവധി കുടുംബങ്ങള്‍ പലായനം ചെയ്യുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ജൂണ്‍ 10ന് ദേശീയ മനുഷ്യാവകാശ കമീഷന് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന് ആവശ്യപ്പെട്ടിരുന്നു.
