Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂബര്‍ ടാക്സി ആദ്യ വനിതാ ഡ്രൈവര്‍ മരിച്ചനിലയില്‍
text_fieldsbookmark_border
ബംഗളൂരു: യൂബര്‍ ടാക്സി സര്‍വീസിലെ ആദ്യ വനിത ഡ്രൈവറായി സേവനമാരംഭിച്ച ഭാരതി വീരാതിനെ (39) മരിച്ച നിലയില്‍ കണ്ടത്തെി. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടത്തെി.
ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ ഭാരതി 10 വര്‍ഷം മുമ്പാണ് ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി കൂടിയായ ഭാരതി ഡ്രൈവിങ് പഠിച്ച് യൂബര്‍ ടാക്സി സര്‍വ്വീസില്‍ ചേരുകയായിരുന്നു. ബംഗളൂരുവിലെ ആദ്യ യൂബര്‍ വനിതാ ഡ്രൈവര്‍ എന്ന നിലയില്‍ ഭാരതി മാധ്യമശ്രദ്ധ നേടിയിരുന്നു.
Next Story
