കാള്‍ മുറിയല്‍: ഹൈകോടതി ഉത്തരവിന് സ്റ്റേയില്ല
text_fieldsന്യൂഡല്‍ഹി: കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശത്തിന് ഇടക്കാല സ്റ്റേയില്ളെന്ന് സുപ്രീംകോടതി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് (ട്രായ്) കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ നഷ്ടപരിഹാരം നിര്‍ബന്ധമാക്കിയത്. ഇത് ശരിവെച്ച ഡല്‍ഹി ഹൈകോടതിവിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് സ്വകാര്യ ടെലികോം കമ്പനികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇടക്കാല സ്റ്റേ പുറപ്പെടുവിക്കാനാകില്ളെന്നും കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതികരണമറിയിക്കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, ട്രായ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. 21 ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരമോന്നത കോടതിയെ സമീപിച്ചത്.
