ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പോളിങ് ബൂത്തുകള്‍
text_fieldsന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ പോളിങ്ബൂത്തിലത്തൊനായി വീല്‍ ചെയറുകള്‍, റാംപുകള്‍ തുടങ്ങിയ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കുഷ്ഠരോഗ നിവാരണകേന്ദ്രങ്ങളിലും അന്ധസ്കൂളുകളിലും പ്രത്യേക പോളിങ് ബൂത്തുകള്‍ സ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ചു.
അന്തേവാസികളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ചാണ് കുഷ്ഠരോഗ നിവാരണകേന്ദ്രത്തില് പോളിങ്ബൂത്ത് സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതെങ്കില്‍ ജീവനക്കാരുടെ കാര്യംമാത്രം പരിഗണിച്ചാണ് അന്ധസ്കൂളുകളില് ബൂത്തുണ്ടാക്കാന് പറഞ്ഞത്.ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ക്ക് ക്യൂവില്‍ മുന്‍ഗണന നല്‍കുക, എല്ലാ പോളിങ്ബൂത്തുകളും ഗ്രൗണ്ട്ഫ്ളോറിലാക്കുക, പടികള്‍ കൂടാതെ റാംപുകള്‍ സ്ഥാപിക്കുക, ഗേറ്റിനടുത്തുവരെ വാഹനം വരാനുള്ള സൗകര്യമൊരുക്കുക, അന്ധരും ബധിരരുമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നിവയും കമീഷന്‍െറ നിര്‍ദേശങ്ങളിലുണ്ട്.
