ബാബാ രാംദേവിന്‍െറ കമ്പനിക്ക് സി.ഐ.എസ്.എഫ് സുരക്ഷ
text_fieldsന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്‍െറ നിയന്ത്രണത്തിലുള്ള പതഞ്ജലി ആയുര്‍വേദ -ഭക്ഷ്യ കമ്പനിക്ക് സി.ഐ.എസ്.എഫ് സുരക്ഷ. ഇതിന്‍െറ ചെലവ് രാംദേവിന്‍െറ കമ്പനി വഹിക്കുമെന്ന് അര്‍ദ്ധ സൈനിക വിഭാഗം ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ് അറിയിച്ചു. കഴിഞ്ഞ മാസം വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കമ്പനിയിലെ സുരക്ഷാ വിഭാഗവും ട്രക് യൂണിയനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യത്തിന്‍്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബാബാ രാംദേവിന്‍െറ സഹോദരനായ രാം ഭാരത് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അര്‍ധ സൈനിക വിഭാഗം സുരക്ഷ നല്കുന്ന രാജ്യത്തെ എട്ടാമത്തെ സ്ഥാപനമാണ് പതഞ്ജലി കമ്പനി. മുംബൈ ആക്രമണത്തിനു ശേഷമാണ് രാജ്യത്തെ സ്വകാര്യ കമ്പനികളുടെ സുരക്ഷാ ചുമതലകള്‍ക്ക് അര്‍ധ സൈനിക വിഭാഗത്തെ ഏര്‍പ്പെടുത്തിയത്.
