Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ തെരഞ്ഞെടുപ്പിന്​ വിദ്യാഭ്യാസ യോഗ്യത: പ്രതിപക്ഷ ഭേദഗതി രാജ്യസഭയിൽ പാസായി

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പിന്​ വിദ്യാഭ്യാസ യോഗ്യത:  പ്രതിപക്ഷ ഭേദഗതി രാജ്യസഭയിൽ പാസായി
cancel

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി രാജ്യസഭയിൽ പാസായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം ഭേദഗതി കൊണ്ടുവന്നത്. ഗുലാംനബി ആസാദ് അവതരിപ്പിച്ച ഭേദഗതി 61 നെതിരെ 94 വോട്ടുകൾക്കാണ് പാസായത്. ശബ്ദവോട്ടിനിട്ട് ഭേദഗതി പ്രമേയം തള്ളിയതായി ചെയർ അറിയിച്ചെങ്കിലും വോട്ടിങ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story