Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹിതരായത് നായകള്‍; വിരുന്നുകാരായത് 5000 പേര്‍

text_fields
bookmark_border
വിവാഹിതരായത് നായകള്‍; വിരുന്നുകാരായത് 5000 പേര്‍
cancel

ലക്നൊ:  ഡി.ജെ സംഗീതത്തിന്‍െറ അകമ്പടിയോടുകൂടി യു.പിയിലെ കുശാംബി ജില്ല കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു വിചിത്ര വിവാഹത്തിനാണ്.  5000 പേര്‍ പങ്കെടുത്ത വിവാഹം  നായകള്‍ തമ്മിലായിരുന്നുവെന്ന് മാത്രം. പവാറാ ഗ്രാമത്തില്‍ ഹിന്ദു ആചാര പ്രകാരമാണ് വിവാഹം  നടന്നത്. വന്നവര്‍ വിവാഹ ചടങ്ങില്‍ നൃത്തം വെക്കുകയും  ചെയ്തു.

വസന്ത് തൃപ്തി എന്നയാളാണ് ‘വരനായ’ ഷഗുനന്‍െറ ഉടമ. ‘വധുവായ’ ശഗുന്യയുടെ ഉടമ ജുങ്ക് ബഹാദൂറുമാണ്. വിരുന്നു വന്നവര്‍ക്ക് ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചുള്ള ഭക്ഷണമാണ് വിളമ്പിയത്. ബാഹാദൂര്‍ വികാര നിര്‍ഭരമായ യാത്രയയപ്പാണ് വധുവിന് നല്‍കിയത്. ശേഷം അവളെ കാറില്‍ യാത്രയാക്കുകയും ചെയ്തു.

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story