Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധത്തിനിടെ കുതിരയുടെ കാലൊടിച്ച് ബി.ജെ.പി നേതാവിന്‍െറ ക്രൂരത; വീഡിയോ കാണാം

text_fields
bookmark_border
പ്രതിഷേധത്തിനിടെ കുതിരയുടെ കാലൊടിച്ച് ബി.ജെ.പി നേതാവിന്‍െറ ക്രൂരത; വീഡിയോ കാണാം
cancel

ഡെറാഡൂണ്‍: പൊലീസ് സേനയിലെ കുതിരയുടെ കാല്‍ വടി ഉപയോഗിച്ച് അടിച്ചൊടിച്ച് ബി.ജെ.പി നേതാവിന്‍െറ  ക്രൂരത. ശക്തിമാന്‍ എന്ന കുതിരയെ ആണ് അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചത്. കുതിരയുടെ നില വഷളാവുകയും ഇടതുകാലില്‍ നിരവധി പരിക്കുകള്‍ കണ്ടത്തെുകയും ചെയ്തിട്ടുണ്ട്.

ഉത്തര്‍ഖണ്ഡിലെ ബി.ജെ.പി നിയമസഭാംഗമായ ഗണേഷ് ജോഷിയുടെ നേതൃത്വത്തില്‍  തിങ്കളാഴ്ച ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് കുതിരയുടെ കാല്‍ തകര്‍ത്തത്. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടന്ന മാര്‍ച്ച് നിയന്ത്രിക്കാന്‍ 3000 പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടുകയില്ളെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും ഡി.ജി.പി ബി.എസ് സിദ്ദു അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാവിനും 12 അനുയായികള്‍ക്കുമെതിരെ സെക്ഷന്‍ 429, 188 വകുപ്പ് അനുസരിച്ചാണ് നടപടിയെടുക്കുക. കുതിരയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി തമിഴ്നാട് വെറ്റനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story