മോഹന്‍ ഭാഗവതിന്‍െറ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍
text_fieldsഭോപ്പാല്‍: ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്‍െറ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബികാന്ഗോണ് സ്വദേശികളായ ശാക്കിര്‍ യൂനിസ് ബന്ന്തിയ (22) വസീം ശെയ്ക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് അറസ്റ്റ്.
മോഹന്‍ ഭാഗവതിന്‍െറ തല ചാര നിറത്തിലുള്ള പാന്റ് ധരിച്ച സ്ത്രീയുടെ ഉടലുമായ് ചേര്‍ത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ആര്‍എസ്.എസിന്റെവേഷം കാക്കി നിക്കറില്‍ നിന്നും ചാര നിറത്തിലുള്ള പാന്റിലേക്ക് മാറുന്നതു സംബന്ധിച്ച തീരുമാനത്തെ പരിഹസിക്കുന്ന തരത്തിലാണ് ചിത്രം.
ഡിഗ്രി വിദ്യാര്‍ഥിയായ ബന്ന്തിയ ചിത്രം വാട്സ് ആപ്പ് വഴി ഷെയര്‍ ചെയ്യുകയും ഷെയ്ക്ക് തന്‍െറ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമാണ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഐ.ടി ആക്റ്റിലെ 67, ഇന്ത്യന്‍ പീനല്‍ കോഡ് 502 (2) എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രജനീഷ് നിബാല്‍ക്കര്‍ നല്കിയ പരാതിയിലാണ് നടപടി.
