Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥികളെ ഒളിമ്പിക്സ് താരങ്ങളെപ്പോലെ കാണരുത് –അനുപം ഖേര്‍

text_fields
bookmark_border
ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥികളെ ഒളിമ്പിക്സ് താരങ്ങളെപ്പോലെ കാണരുത് –അനുപം ഖേര്‍
cancel

ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയവര്‍ക്ക് ഒളിമ്പിക്സ് മെഡല്‍ നേടിയവര്‍ക്ക് നല്‍കുന്ന പരിഗണന നല്‍കരുതെന്ന് നടന്‍ അനുപം ഖേര്‍. ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം ലഭിച്ച് ഏതാനും സമയത്തിനകമായിരുന്നു നടന്‍െറ പ്രതികരണം.  ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.  ജെ.എന്‍.യു സര്‍വകലാശാലയില്‍ തന്‍െറ സിനിമയായ ‘ബുദ്ധ സ്റ്റക് ഇന്‍ എ ട്രാഫിക് ജാം’ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന് പിന്തുണയുമായി ചുറ്റും കൂടിനിന്ന ഏതാനും പേര്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് കേള്‍ക്കാമായിരുന്നു. ജെ.എന്‍.യുവില്‍ തന്‍െറ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതായി അനുപം ഖേര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. തുടര്‍ന്ന് ഒരു അപേക്ഷ നല്‍കിയാല്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story