Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
cancel

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാർ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയോടെ രാഹുലിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കനയ്യക്കൊപ്പം വിദ്യാർഥി യൂണിയൻ, എ.ഐ.എസ്.എഫ് പ്രതിനിധികളും ഉണ്ടായിരുന്നു. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധമാണ് ജെ.എൻ.യു ക്യാമ്പസിൽ അരങ്ങേറിയത്. കനയ്യയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിലിന് മുമ്പിൽ നടന്ന പ്രക്ഷോഭത്തിൽ രാഹുലും പങ്കെടുത്തിരുന്നു.

രാജ്യദ്രോഹ കേസിൽ ജയിൽ മോചിതനായതിന് ശേഷമുള്ള രാഹുൽ-കനയ്യ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണുള്ളത്. മോദി സർക്കാരിനും ആർ.എസ്.എസിനും എതിരെ ശക്തമായ ഭാഷയിലാണ് കനയ്യ പ്രതികരിക്കുന്നത്. ഈ സാഹചര്യത്തിൽ കനയ്യയുമായി ചേർന്നു കൂട്ടായ നീക്കം നടത്താൻ കോൺഗ്രസിന് താൽപര്യമുണ്ട്.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story