മാനേജറെ തടഞ്ഞുവെച്ച വനിതാ ടി.ടി.ഇമാര്‍ക്ക് സസ്പെന്ഷന്
text_fieldsചെന്നൈ: ദക്ഷിണ റെയില്‍വേ കമേഴ്സ്യല്‍ മാനേജറെ മുറിയില്‍ കയറി തടഞ്ഞുവെച്ച ഒമ്പത് വനിതാ ടിക്കറ്റ് പരിശോധകരെ സസ്പെന്‍ഡ് ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചീഫ് കമേഴ്സ്യല്‍ മാനേജര്‍ അജിത് സക്സേനയെ തടഞ്ഞുവെക്കുന്നതില്‍ കലാശിച്ചത്. ഓഫിസിലത്തെിയ വനിതാ ടിക്കറ്റ് പരിശോധകരുടെ പരാതികേള്‍ക്കാന്‍ മാനേജര്‍ തയാറായില്ളെന്ന് വനിതകള്‍ ആരോപിച്ചു. തര്‍ക്കത്തിന് അവസാനം വനിതകള്‍ മാനേജറെ തടഞ്ഞുവെക്കുകയായിരുന്നു.
വനിതാ ടിക്കറ്റ് പരിശോധകരും കമേഴ്സ്യല്‍ മാനേജറും പരസ്പരം ആരോപണമുന്നയിച്ച് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. മാനേജറുടെ പരാതിയില്‍ കേസെടുത്തതിനത്തെുടര്ന്നാണ് വനിതാ ടിക്കറ്റ് പരിശോധകരെ ദക്ഷിണ റെയില്‍വേ സസ്പെന്‍ഡ് ചെയ്തത്. ദക്ഷിണറെയില്‍വേ മസ്ദൂര്‍ യൂനിയന്‍ (എസ്.ആര്.എം.യു) പ്രവര്‍ത്തകരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാര്‍. ചെന്നൈ ഡിവിഷനുകീഴില്‍ ജോലിചെയ്യുന്നവരാണിവര്‍.