Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സജ്ഞയ് ദത്തിന് പാസ്പോര്‍ട്ട് തിരികെ ലഭിച്ചു

text_fields
bookmark_border
സജ്ഞയ് ദത്തിന് പാസ്പോര്‍ട്ട് തിരികെ ലഭിച്ചു
cancel

മുംബൈ: ബോളിവുഡ് നടന്‍ സജ്ഞയ് ദത്ത് അപേക്ഷനല്‍കിയതിനെ തുടര്‍ന്ന് ടാഡ പ്രത്യേക കോടതി അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് തിരിച്ചുനല്‍കി. 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ദത്ത് കഴിഞ്ഞമാസം അവസാനമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ദത്തിന്‍െറ അപേക്ഷ കോടതി സ്വീകരിച്ചതായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ സുഭാഷ് ജാദവ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഈ ആവശ്യവുമായി പ്രത്യേക ടാഡ ജഡ്ജി ജി.എ സനാപിന്  56 കാരനായ നടന്‍ അപേക്ഷ നല്‍കിയത്. അദ്ദേഹത്തിന്‍െറ അപേക്ഷയില്‍ കോടതിയില്‍ പ്രോസിക്യൂട്ടേഷന്‍ വിഭാഗം തടസ്സങ്ങളൊന്നും ഉന്നയിക്കുകയുണ്ടായില്ല. മുംബൈയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തോക്കും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിന് 1993 ഏപ്രില്‍ 19 ആയിരുന്നു അദ്ദേഹത്തെ അറസ്റ്റുചെയ്തത്.  ടാഡ കോടതി ദത്തിന് ആറു വര്‍ഷമായിരുന്നു തടവ് ശിക്ഷ വിധിച്ചെതെങ്കിലും സുപ്രീംകോടതി ഇത് അഞ്ചു വര്‍ഷമായി കുറക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story