Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളപ്പണം: കണക്കില്ളെന്ന് സര്‍ക്കാര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വിദേശത്തേക്ക് അയച്ച കള്ളപ്പണത്തെ കുറിച്ച് ഒൗദ്യോഗിക വിവരങ്ങളില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ സര്‍ക്കാറിന്‍െറ പക്കലില്ളെന്ന് കേന്ദ്ര സാമ്പത്തിക സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞു. ലോകത്തെ വിവിധ നികുതിരഹിത കേന്ദ്രങ്ങളിലെ ഇന്ത്യക്കാരുടെ നിക്ഷേപം പത്ത് ലക്ഷം കോടിക്കും പന്ത്രണ്ട് ലക്ഷം കോടിക്കുമിടയില്‍ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും വസ്തുനിഷ്ഠമായ തെളിവുകളില്ല. അന്താരാഷ്ട്ര നാണയനിധിയുടെയും ബാങ്ക് ഓഫ് ഇന്റര്‍നാഷനല്‍ സെറ്റ്ല്മെന്െറയും കണക്കുകള്‍ അടിസ്ഥാനമാക്കിയ അവര്‍ ചില അനുമാനങ്ങള്‍ കൂടി ചേര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.
Next Story
