Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുബ്രത റോയിക്ക് പരോള്‍

text_fields
bookmark_border
സുബ്രത റോയിക്ക് പരോള്‍
cancel

ന്യൂഡല്‍ഹി: വ്യവസായിയും സഹാറ ഗ്രൂപ്പിന്‍െറ ഉടമയുമായ സുബ്രത റോയിക്ക് കോടതി പരോള്‍ അനുവദിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് രണ്ടുവര്‍ഷമായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിന് നാലാഴ്ച പരോള്‍ അനുവദിച്ചത്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബോണ്ട് നല്‍കി സാമ്പത്തിക ക്രമക്കേട് നടത്തിയ കമ്പനി പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് 2014 മാര്‍ച്ചില്‍ അറസ്റ്റിലായ സുബ്രതോ, പണം കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പ്രധാന സ്പോണ്‍സറായിരുന്ന സഹാറ ഗ്രൂപ്പിന് വിദേശങ്ങളിലടക്കം ഹോട്ടല്‍ സമുച്ചയങ്ങളും റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story