Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

text_fields
bookmark_border
കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു
cancel

ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്‍കിയ അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. അദ്ദേഹത്തിന്‍െറ മൂത്തസഹോദരനായ എ.പി.ജെ. മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്‍കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ്. വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്. കലാമിന്‍െറ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍െറ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ്. കുമാര്‍, ആര്‍. തിരുസെന്തുരന്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 28ന് രാഷ്ട്രീയപാര്‍ട്ടിക്ക് രൂപംനല്‍കിയിരുന്നു. മുന്‍ പ്രസിഡന്‍റുമാരുടെ പേരോ ചിത്രമോ രാഷ്ട്രീയപാര്‍ട്ടികളുടെ അടയാളമായി ഉപയോഗിക്കുന്ന പാരമ്പര്യം രാജ്യത്തില്ളെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇടക്കാലവിധിയെന്നും കോടതി പറഞ്ഞു.  അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്‍െറ അഭിപ്രായംകൂടി ലഭിച്ചതിനുശേഷമായിരിക്കും അന്തിമവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story