Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദുമൽപേട്ടിലെ ദുരഭിമാനക്കൊല: യുവതി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
ചെന്നൈ: ജാതി മാറി വിവാഹം ചെയ്തതിന് ഉദുമൽപേട്ടിൽ നടു റോഡിൽ കൊല്ലപ്പെട്ട ദലിത് യുവാവ് ശങ്കറിന്‍റെ ഭാര്യ കൗസല്യ ആത്മഹത്യക്ക് ശ്രമിച്ചു. കുമരലിങ്കത്തെ വീട്ടിലാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ഉദുമൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ശങ്കറിന്റെ വീട്ടിലാണ് കൗസല്യ താമസിക്കുന്നത്.
മാർച്ച് 13ന് നടന്ന ആക്രമണത്തിൽ കൗസല്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് അവർ ആശുപത്രി വിട്ട് വീട്ടിലെത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വെച്ച് പരിചയപ്പെട്ടാണ് ശങ്കറും കൗസല്യയും വിവാഹിതരായത്.
കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഉള്‍പ്പെടെ ആറു പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണ ചിന്നസ്വാമി കൗസല്യയോട് ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Next Story
