ഐ.ആര്.സി.ടി.സി ഇ-കാറ്ററിങ്ങില്‍ നിരക്കിളവ്
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സംവിധാനം വഴി മുന്‍കൂട്ടി ബുക് ചെയ്യുന്ന 300 രൂപയില്‍ കുറയാത്ത ഓര്‍ഡറുകളില്‍ നിരക്കിന്‍െറ 50 ശതമാനം തിരികെ നല്കുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍െറ (ഐ.ആര്.സി.ടി.സി) ഇ-കാറ്ററിങ് സംവിധാനത്തിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി. 300 രൂപയില്‍ കുറയാത്ത ഒറ്റ ഓര്‍ഡറുകളിലാണ് നിരക്കിളവ് ലഭ്യമാകുക. സംവിധാനം ഐ.ആര്.സി.ടി.സി ഇ-കാറ്ററിങ് വെബ്സൈറ്റില്‍ മേയ് 13 മുതല്‍ ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐ.ആര്.സി.ടി.സിയുടെ ഇ-കാറ്ററിങ് വെബ്സൈറ്റായ www.ecatering.irctc.co.in ലൂടെയും ‘ഫുഡ് ഓണ്‍ ട്രാക്’ എന്ന മൊബൈല്‍ ആപ്ളിക്കേഷനിലൂടെയും ബുക് ചെയ്യുന്ന ഭക്ഷണത്തിനുമാത്രമാണ് നിരക്കിളവ് ലഭ്യമാകുക. ഭക്ഷണം വാങ്ങുന്ന തീയതിക്കുശേഷം ബാക്കി തുക ഓര്‍ഡര്‍ ബുക് ചെയ്ത അക്കൗണ്ടിലേക്ക് തിരികെയത്തെും. ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും ചെയ്യും.
