Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

text_fields
bookmark_border
എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്
cancel

 

തിരുവനന്തപുരം: എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45,000ത്തില്‍പരം ജീവനക്കാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ. ഐ.ബി.ഇ.എ) ആഹ്വാനപ്രകാരമാണ് പണിമുടക്ക്. ബാങ്കുശാഖകളുടെയും തൊഴിലാളികളുടെയും പുനഃക്രമീകരണത്തിലൂടെ ആഗോളവിപണിയില്‍ പ്രവേശിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശാഖകള്‍ അടച്ചുപൂട്ടിയും തൊഴിലാളികളെ പുറന്തള്ളിയും ഇടപാട് ചെലവുകള്‍ ചുരുക്കാനാണ് നീക്കം. ലാഭകരമല്ലാത്ത ബിസിനസ് ഒഴിവാക്കി ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുമ്പോള്‍ ചെറുകിട ബാങ്കിടപാടുകാരെയാണ് ഇതു പ്രതികൂലമായി ബാധിക്കുകയെന്നും  ജീവനക്കാര്‍ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story