Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ കൂട്ടബലാൽസംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കി

text_fields
bookmark_border
15കാരിയെ കൂട്ടബലാൽസംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കി
cancel

ബഹ്റായിച്ച്: ഉത്തര്‍പ്രദേശില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് മരത്തിൽ കെട്ടിത്തൂക്കി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തലസ്ഥാനമായ ലക്നൗവിൽ നിന്ന് 160 കിലോമീറ്റർ അകലെ നന്‍പാറയിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതേ ഗ്രാമത്തിലെ മൂന്നുപേരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. ഇതിലൊരാൾ പെൺകുട്ടിയുടെ പരിചയമുള്ളയാളാണ്. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. രണ്ടുപേരെ പിന്നീട് ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയായിരുന്നു ഇത്.
 
പ്രതികളിൽ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വ്യാപക പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് ജോലിയില്‍ വീഴ്ചവരുത്തിയ നാല് പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story