കള്ളപ്പണം: സി.എ.ജി ഓഡിറ്റ് ചെയ്യും
text_fieldsന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ഓഡിറ്റ് ചെയ്യും. കള്ളപ്പണം വെളിപ്പെടുത്തിയവരുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ പദ്ധതിയുടെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് ഓഡിറ്റാണ് നടത്തുക.
കള്ളപ്പണം വെളിപ്പെടുത്തിയവരുടെ വിവരങ്ങള്‍ ഏതെങ്കിലും ഏജന്‍സിക്ക് നല്‍കില്ളെന്നും ഇവരെക്കുറിച്ച് ആദായനികുതി വകുപ്പ് പ്രത്യേക അന്വേഷണം നടത്തില്ളെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
1997ലെ വരുമാനം സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയും സി.എ.ജി ഓഡിറ്റ് ചെയ്തിരുന്നു. 2000ത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ പദ്ധതിയുടെ പോരായ്മകള്‍ സി.എ.ജി വിവരിച്ചിരുന്നു.
കഴിഞ്ഞ മാസം 30ന് സമാപിച്ച, നാലുമാസം നീണ്ട കള്ളപ്പണം വെളിപ്പെടുത്തലിലൂടെ 65,250 കോടി രൂപയാണ് പുറത്തുവന്നത്. 64,275 പേരാണ് പദ്ധതി ഉപയോഗപ്പെടുത്തിയത്. 29,362 കോടി രൂപ സര്‍ക്കാറിലേക്ക് നികുതിയായി കിട്ടും.
