Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്യായമായി നേടിയ ബിരുദം തിരിച്ചെടുക്കണം; ആവശ്യം ഹൈകോടതി തള്ളി

text_fields
bookmark_border
അന്യായമായി നേടിയ ബിരുദം തിരിച്ചെടുക്കണം; ആവശ്യം ഹൈകോടതി തള്ളി
cancel

മുംബൈ: അന്യായമായ മാര്‍ഗത്തിലൂടെ നേടിയ ബിരുദം തിരിച്ചെടുക്കാന്‍ മുംബൈ സര്‍വകലാശാലയോട് അപേക്ഷിച്ച് എന്‍ജിനീയറിങ് ബിരുദധാരി സമര്‍പ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി. 2011 മേയില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ വൈഭവ് പാട്ടീലാണ് (26) ഹരജി നല്‍കിയത്. സര്‍വകലാശാല നിയമപ്രകാരം ബിരുദം എടുത്തുകളയാനുള്ള വ്യവസ്ഥയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ശന്തനു കെംകാര്‍, എം.എസ്. കര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
താന്‍ ആദ്യവര്‍ഷം  ഒരു വിഷയത്തില്‍ പാസായത് കൈക്കൂലി നല്‍കിയാണ് എന്ന് പാട്ടീല്‍ ഹരജിയില്‍ പറഞ്ഞിരുന്നു. ഹരജിക്കാരന് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഹരജി തള്ളിയതെന്നും അഭിഭാഷക ബെഞ്ച് പറഞ്ഞു. ഭാവി രക്ഷിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും കൈക്കൂലി കൊടുത്ത് പരീക്ഷ പാസായതില്‍ കുറ്റബോധമുണ്ടെന്നും പാട്ടീല്‍ പറഞ്ഞു. കോടതി തീരുമാനം നിരാശജനകമാണെന്നും ബിരുദം തിരിച്ചെടുക്കാനായി ഇനിയും നിയമനടപടി സ്വീകരിക്കുമെന്നും പാട്ടീല്‍ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story