Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലൻസ് ഡ്രൈവർ ഇറക്കിവിട്ടു; പിതാവ്​ മകളുടെ മൃതദേഹം ചുമന്നത്​ ആറ്​ കിലോമീറ്റർ

text_fields
bookmark_border
ആംബുലൻസ് ഡ്രൈവർ ഇറക്കിവിട്ടു; പിതാവ്​ മകളുടെ മൃതദേഹം ചുമന്നത്​ ആറ്​ കിലോമീറ്റർ
cancel

ഒഡിഷ: ആംബുലൻസ്​ ​ൈഡ്രവർ ഇറക്കി വിട്ടതിനെ തുടർന്ന്​ മകളുടെ മൃതദേഹവും ചുമന്ന്​ പിതാവ്​ ആറു കിലോമീറ്റർ നടന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ മൽക്കങ്കിരി ജില്ലയിലാണ്​ സംഭവം. ​പ്രദേശത്തെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴു വയസുകാരിയുടെ നില വഷളായതിനെ തുടർന്ന് മൽക്കങ്കിരി ജില്ലാ ആശുപ​ത്രിയി​ലേക്ക്​ പെൺ​കുട്ടിയെ മാറ്റാൻ ഡോക്​ടർ നിർദേശിച്ചിരുന്നു. തുടർന്ന്​ ആബുലൻസിൽ കൊണ്ടുപോകുന്നതി​നിടെ വഴിക്കുവെച്ച്​ കുട്ടി മരിക്കുകയും​ ​ൈ​ഡ്രവർ തങ്ങളെ ഇറക്കിവിടുകയും ചെയ്​തെന്നാണ്​​ പിതാവ്​ ദിനബന്ദു കേമുദു പറയുന്നത്​.

മൃതദേഹവും ചുമന്ന്​ ആറു കിലോമീറ്റർ നടന്ന കേമുദുവിനെയും ഭാര്യയും നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും ഇക്കാര്യം പ്രാദേശിക ബ്ലോക്ക്​ ഒാഫീസറെ വിവരമറിക്കുകയുമായിരുന്നു. ശേഷം മെഡിക്കൽ ഒാഫീസർ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാൻ മറ്റൊരു വാഹനം സംഘടിപ്പിച്ച്​ നൽകി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story