അശ്ലീല സി.ഡി വിവാദം: സന്ദീപ് കുമാറിന്റെ സെക്രട്ടറി കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: അശ്ലീല വിഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് എ.എ.പി മുൻ മന്ത്രി സന്ദീപ്കുമാറിന്റെ പേഴ്സണൽ സേക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി പ്രവീണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് വിഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്.
സന്ദീപ്കുമാർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ സന്ദീപിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സീഡിയില്‍ പ്രത്യക്ഷപ്പെട്ട യുവതി നല്കിയ പരാതിപ്രകാരമാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. റേഷന്‍കാര്‍ഡ് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് സന്ദീപ്കുമാര്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സന്ദീപ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
