Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ കച്ചവടക്കാരനെ യുവാക്കൾ അടിച്ചു കൊലപ്പെടുത്തി

text_fields
bookmark_border
ഗുജറാത്തിൽ കച്ചവടക്കാരനെ യുവാക്കൾ അടിച്ചു കൊലപ്പെടുത്തി
cancel

ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു കൂട്ടം യുവാക്കൾ കച്ചവടക്കാരനെ മർദിച്ച് കൊലപ്പെടുത്തി. എട്ടുപേർ ചേർന്ന് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സെക്യൂരിറ്റി ക്യാമറയിലാണ് പതിഞ്ഞത്. ഭവ്നഗറിലെ പച്ചക്കറി കച്ചവടം നടത്തുന്ന റഫീഖ് ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.

ഇയാൾ 25 ലക്ഷം രൂപക്ക് വീട് വാങ്ങിയിരുന്നു. കച്ചവടം നടന്നതിന് പണം വേണമെന്ന് ഒരു കൂട്ടം ചെറുപ്പക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്‍റെ കയ്യിൽ പണമില്ലെന്നും വായ്പയെടുത്താണ് വീട് വാങ്ങിയതെന്നും ഇയാൾ യുവാക്കളെ അറിയിച്ചു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്ന് കരുതുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സംഭവത്തിന് ഉത്തരവാദികളാരെന്ന് വ്യക്തമായെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story