Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹോദരനെ പ്രസിഡന്റാക്കി മുലായം; എസ്.പിയില്‍ പോര് മുറുകുന്നു
text_fieldsbookmark_border
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സമാജ്വാദി പാര്‍ട്ടിയില്‍ പോര് മുറുകുന്നു. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി കേന്ദ്ര തലവന്‍ മുലായംസിങ് യാദവ് തന്‍െറ സഹോദരന് ശിവ്പാല്‍ സിങ് യാദവിനെ അധ്യക്ഷനായി നിയമിച്ചു. എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ശിവ്പാല്‍ സിങ് യാദവിനെ അഭിസംബോധന ചെയ്തുള്ള ഉത്തരവിന്‍െറ പകര്‍പ്പ് അഖിലേഷ് യാദവിനും അയച്ചിട്ടുണ്ട്. ശിവ്പാലിന്‍െറ വിശ്വസ്തനായ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ അഖിലേഷ് പുറത്താക്കിയതിനു പിന്നാലെയാണ് മുലായമിന്‍െറ വക തിരിച്ചടി. ദീപക് സിംഗാളിന്‍െറ നിയമന ഘട്ടം മുതല്‍ തന്നെ ഇക്കാര്യത്തില്‍ ഇരുവരും അഭിപ്രായവ്യത്യാസത്തിലായിരുന്നു.
Next Story
