Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാമന ജയന്തിക്ക് പിന്നാലെ ഒാണാശംസയുമായി അമിത്ഷാ
text_fieldsbookmark_border
ന്യൂഡൽഹി: വാമന ജയന്തി ആംശസക്ക് പുറകെ ഒാണാശംസയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക് പോസ്റ്റ്. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ നേരുന്നു എന്ന ചിത്രമാണ് അമിത് ഷാ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനെൻറയും സ്വന്തം ചിത്രത്തിെൻറയും പോസ്റ്റർ അമിത് ഷാ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വാമന ജയന്തി ആംശസ നേർന്നത് വിവാദമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഇതിനെ ന്യായീകരിക്കുകയും ചെയ്തു.
നേരത്തെ ശശികല ടീച്ചറും ഒാണം വാമന ജയന്തിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം അമിത് ഷായെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
Next Story
