Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആത്മഹത്യക്ക് ശ്രമിച്ച ഹൈദരാബാദ് സർവകലാശാല വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. ഒന്നാംവർഷ വിദ്യാർഥി പ്രവീൺ ആണ് തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം അറിയില്ലെന്നും ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മെഹ്ബൂബ് നഗർ ജില്ലക്കാരനും പിന്നാക്ക സമുദായംഗവുമായ പ്രവീണിന് സർവകലാശാലയിൽ പ്രവേശം ലഭിച്ചത്.
ജനുവരിയിൽ ദലിത് വിദ്യാർഥി രോഹിത് വെമുല ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് കാരണം ദലിത് പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൻപ്രതിഷേധ സമരങ്ങളാണ് രാജ്യത്തൊട്ടാകെ അരങ്ങേറിയത്.
Next Story
