Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരില്‍ കര്‍ഫ്യൂ വ്യാപിപ്പിച്ചു
text_fieldsbookmark_border
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹന്ദ്വാര നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ശ്രീനഗറിലെ മൂന്ന് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിലവിലുള്ള കര്‍ഫ്യൂവിന് പുറമെയാണിത്. നാല് പൊലീസ് സ്റ്റേഷന് പരിധികളില്‍ കഴിഞ്ഞദിവസം കര്‍ഫ്യൂ പിന്‍വലിച്ചതിന് തൊട്ടുപിറകെയാണ് പുതിയ സ്ഥലങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിച്ചത്. വിഘടനവാദികള്‍ പ്രതിഷേധസമരം 29വരെ നീട്ടി. ചില ദിവസങ്ങളില്‍ സമരത്തിന് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്വരയിലെ താലൂക്ക് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്താനും വിഘടനവാദികള്‍ ആഹ്വാനം ചെയ്തു.
തുടര്‍ച്ചയായ 78ാം ദിവസവും കശ്മീരില്‍ സാധാരണനില പുന$സ്ഥാപിച്ചിട്ടില്ല. ശ്രീനഗര്‍ മേഖലയില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇല്ല.
Next Story
