Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

23 കാരിയെ മുൻ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികളെ പിടികൂടാനായില്ല

text_fields
bookmark_border
23 കാരിയെ മുൻ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികളെ പിടികൂടാനായില്ല
cancel

പൂനെ: 23 കാരിയായ യുവതിയെ മുൻ ഭർത്താവും അഞ്ച് സുഹൃത്തുകളും ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച പൂനെയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

2017 ലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഭർത്താവിന്റെ അധിക്ഷേപവും അക്രമ സ്വഭാവം കാരണം യുവതി ഭർത്താവിന്റെ വീടുവിട്ടിറങ്ങുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഇവർ വേർപിരിയും ചെയ്തു. വിവാഹമോചനം നേടി പിതാവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ മുൻ ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അതുവെച്ച് ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി ആക്രമിച്ചതായായാണ് പരാതി.

യുവതിയുടെ പിതാവിന്റെ പരാതിയിൽ ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ്, കോടതി ഇടപെടലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 23-year-old raped by husband, 5 friends; police launch search
Next Story