ഡൽഹിയിൽ ഗുണ്ടാസംഘം ഏറ്റുമുട്ടി; സ്ത്രീയടക്കം മൂന്നു മരണം
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറായ് മേഖലയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ വെടിവെപ്പിൽ മൂന്നുപേർ െകാല്ലപ്പെട്ടു. ഇതിൽ ഒരാൾ സമീപത്തുകൂടി കടന്നുപോവുകയായിരുന്ന സ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തില്ലു, ഗോഗി സംഘങ്ങൾ തമ്മിലാണ് ഏറ്റമുട്ടൽ നടന്നത്. നഗരത്തിൽ നടന്ന പിടിച്ചുപറി, കൊല തുടങ്ങിയ കേസുകളിൽ പെട്ടവരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിെൻറ മേൽകോയ്മ നിലനിർത്താനായി മുമ്പും ഇരുകൂട്ടരും എതിരാളികളെ വകവരുത്തിയിരുന്നു. തില്ലു സംഘത്തിൽപെട്ടവർ ഒാടിച്ചിരുന്ന സ്കോർപിയോ വാനിൽ ഗോഗി സംഘാംഗങ്ങൾ സഞ്ചരിച്ച ഫോർച്ചുണർ ഇടിപ്പിക്കുകയായിരുന്നുവെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. ഇരു സംഘത്തിലും പെട്ട ഒാരോരുത്തരാണ് കൊല്ലപ്പെട്ടത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
